SignIn
Kerala Kaumudi Online
Sunday, 02 October 2022 11.58 AM IST

ബസ് ജീവനക്കാരുമായി വാക്കുതർക്കം; മകനെ കുത്താനൊരുങ്ങുന്നത് കണ്ട് അച്ഛൻ കുഴഞ്ഞുവീണു മരിച്ചു

fasaludheen

കൊച്ചി: സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകനെ കുത്താനൊരുങ്ങുന്നത് കണ്ട് പിതാവ് കുഞ്ഞുവീണു മരിച്ചു. പറവൂരിൽ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിലുണ്ടായ തർക്കത്തിനിടെ, കാർ ഓടിച്ചിരുന്ന യുവാവിന്റെ പിതാവാണ് കുഴഞ്ഞു വീണു മരിച്ചത്. ഫോർട്ട്‌കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീൻ (54) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45ന് കണ്ണൻകുളങ്ങര ഭാഗത്തായിരുന്നു സംഭവം.

ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചത്. സൈഡ് നൽകാത്തതിനെ ചൊല്ലിയാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നർമ്മദ ബസ് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണു ഫർഹാന്റെ മൊഴി. തുടർന്നു ഫർഹാൻ ബസിനു മുന്നിൽ കാർ കൊണ്ടുവന്നിട്ടു തടഞ്ഞ് ചോദ്യം ചെയ്തു.

തർക്കമുണ്ടായപ്പോൾ ബസ് ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. തടയുന്നതിനിടെ ഫർഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ പറവൂർ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാർ വാഹനവുമായി കടന്നു. ബസ് പിടികൂടാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOCHI, BUS, DISPUTE, FATHER, DIED, FASALUDHEEN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.