SignIn
Kerala Kaumudi Online
Saturday, 21 September 2024 3.51 AM IST

'മെറിറ്റിലുള്ളത് നേതാക്കളുടെ മക്കളായാൽ ജോലി നൽകാൻ പാടില്ലേ?'; ഗവർണറുടെ സമീപനം ഭരണഘടനാ വിരുദ്ധമെന്ന് എ കെ ബാലൻ

Increase Font Size Decrease Font Size Print Page
a-k-balan

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി നിയമനത്തിൽ ഗവർണർ സ്വീകരിച്ച നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലേ? ഗവര്‍ണറുടെ സമീപനം കേരള സമൂഹത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നതല്ല, നിയമനങ്ങളെല്ലാം സ്വജനപക്ഷപാതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് അദ്ദേഹം പറയുന്നത്. രാഷ്ട്രീയപ്രേരിതമായാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നതെന്ന സത്യവുമായി അദ്ദേഹം പൊരുത്തപ്പെടണം. കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടി യൂണിവേഴ്‌സിറ്റി ആക്ടിനും സ്വാഭാവിക നീതിക്കും നേരെയുള്ള നിഷേധമാണ്.'- എ കെ ബാലൻ പറഞ്ഞു.

പ്രിയ വർഗീസിന്റേത് രാഷ്ട്രീയ നിയമനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ കെ രാഗേഷിന്റെ ഭാര്യയായത് കൊണ്ട് മാത്രമാണ് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലാതിരുന്നിട്ടും കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്താൻ കഴിഞ്ഞതെന്നും ഗവർണർ പറഞ്ഞിരുന്നു. വി സി കോടതിയെ സമീപിക്കുന്നത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: A K BALAN, KANNUR UNIVERSITY, PRIYA VARGHESE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.