യാത്രകളെയും സാഹസികതകളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാൽ. റിയൽ ലൈഫ് ചാർളി എന്നാണ് പ്രണവിനെ ആരാധകർ വിളിക്കുന്നത്. പാർക്കൗർ, സർഫിംഗ്, മലകയറ്റം എന്നിവയിൽ എല്ലാം പ്രത്യേക പരിശീലനം നേടിയ പ്രണവ് തന്റെ സാഹസിക വീഡിയോകളും യാത്രാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മലമുകളിൽ നിന്നുള്ള ഒരു ചിത്രം ആണ് പ്രണവ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. സ്പെയിനിൽനിന്ന് പകർത്തിയതാണ് ചിത്രം. ഒറ്റനോട്ടത്തിൽ മുഖം വ്യക്തമല്ല. ഒരു ചിത്രം അയർലന്റിൽ നിന്നാണെങ്കിൽ അടുത്തത് സ്പെയിനിൽനിന്ന്. ഇതങ്ങനെ ഒരു മനുഷ്യൻ എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |