SignIn
Kerala Kaumudi Online
Friday, 20 September 2024 1.19 AM IST

അയ്യപ്പസ്വാമിക്ക് വഴിപാടായി 107.75 പവന്റെ സ്വർണമാല

Increase Font Size Decrease Font Size Print Page

kk

ശബരിമല : അയ്യപ്പസ്വാമിക്ക് 107.75 പവന്റെ സ്വർണമുത്തുമാല സമർപ്പിച്ച് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്തൻ. വ്യവസായരംഗത്തെ വളർച്ചയ്ക്കുള്ള നന്ദിസൂചകമായാണ് തിരുവനന്തപുരം സ്വദേശിയായ ഭക്തൻ 41.29 ലക്ഷം രൂപ വില വരുന്ന മാല സമർപ്പിച്ചത്. അയ്യപ്പന് പ്രിയങ്കരമെന്നു കരുതുന്ന ഏലയ്ക്കാമാലയുടെ ആകൃതിയിൽ ഡിസൈൻ ചെയ്ത മാല തിരുവനന്തപുരത്തെ പ്രമുഖ ജൂവലറിയാണ് നിർമ്മിച്ചത്. രുദ്രാക്ഷാകൃതിയിലാണ് സ്വർണ മുത്തുകൾ. ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിൽ സമർപ്പിക്കാനായിരുന്നു ഭക്തന്റെ തീരുമാനം. വിലപിടിപ്പുള്ളതിനാലും ഭണ്ഡാരത്തിലിട്ടാൽ പൊട്ടിപ്പോകാൻ സാദ്ധ്യതയുള്ളതിനാലും ദേവസ്വം ജീവനക്കാർ ഏറ്റുവാങ്ങുകയായിരുന്നു. ഉച്ചപൂജയ്ക്ക് വിഗ്രഹത്തിൽ ചാർത്തിയശേഷം തന്ത്രി കണ്ഠരര് രാജീവരര് ദേവസ്വം മാനേജർക്ക് കൈമാറി. രസീതിൽ തിരുവനന്തപുരം സ്വദേശിയായ ഭക്തൻ എന്നുമാത്രമാണ് രേഖപ്പെടുത്തിയത്. സമീപകാലത്ത് ലഭിച്ചതിൽ ഏറ്റവും വിലപിടിപ്പുള്ള നേർച്ചയാണിത്. എവിടെ സൂക്ഷിക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SABARIMALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.