കൊച്ചി: ഓണക്കാലത്തോടൊപ്പം കല്യാണ സീസണും ആഘോഷമാക്കാനായി 'ഓണക്കല്യാണം" കളക്ഷനുകൾ അവതരിപ്പിച്ച് ജോളി സിൽക്‌സ്. ആകർഷകമായ ഓണം, വെഡിംഗ് കളക്ഷനുകളാണ് അണിനിരത്തിയിട്ടുള്ളത്. കാഞ്ചീപുരം പട്ടിലൊരുക്കിയ ട്രെൻഡിംഗ് നിറവൈവിദ്ധ്യങ്ങളാണ് മുഖ്യാകർഷണം.
ജോളി സിൽക്‌സിലെ ഡിസൈനർമാർ പട്ട് ഗ്രാമങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുത്ത മികവുറ്റ കാഞ്ചീപുരം സാരികളാണിവ. മറ്റ് വെഡിംഗ് കളക്ഷനുകളും ഷോറൂമുകളിലുണ്ട്. വൈവിദ്ധ്യമാർന്ന മെൻസ് വെഡിംഗ് കളക്ഷനുകളുമുണ്ട്. ഇവയ്ക്ക് പുറമേ ഓണം കളക്ഷനുകളിൽ സെറ്റ് സാരികൾ, സെറ്റ് മുണ്ടുകൾ, കുർത്തികൾ, ഓണം സ്‌പെഷ്യൽ കിഡ്സ് കളക്ഷനുകൾ തുടങ്ങിയവയും മികച്ച വിലക്കുറവിൽ അണിനിരത്തിയിരിക്കുന്നു.