അകാലത്തിൽ വിടപറഞ്ഞ ബോളിവുഡ് താരം ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മക്കളാണ് ജാൻവിയും ഖുഷിയും. ജാൻവിക്കു പിന്നാലെ ഖുഷിയും വെള്ളിത്തിരയിലേക്ക് പ്രവേശിച്ചു. ഖുഷിയുടെ ആദ്യ ചിത്രമായ ആർക്കീസ് പുറത്തിറങ്ങിയില്ലെങ്കിലും താരം സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്.
തന്റെ സഹോദരി ജാൻവി കപൂറുമായി ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങളുയർന്ന അക്ഷിത് രാജനുമായി ഖുഷി പ്രണയത്തിലാണെന്ന് പാപ്പരാസികൾ. അടുത്തിടെ കാലിഫോർണിയയിൽ അവധിക്കാലം ആഘോഷിക്കാൻ പോയ ഖുഷി അവിടെ നിന്നുള്ള കുറച്ചു ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അതിൽ അക്ഷിത്തിനു ഒപ്പമുള്ള ചിത്രവും ഉണ്ടായിരുന്നു. ആ പോസ്റ്റിൽ തന്നെ താരങ്ങൾ രണ്ടുപേരും പരസ്പരം ഐ ലവ് യു പറയുന്നത് കണ്ടതോടെയാണ് ആരാധകർക്ക് സംശയം ഉണ്ടായത്. ഈ പോസ്റ്റ് തന്നെ ജാൻവി എസ്ക്യൂസ്മീ എന്നും കമന്റ് ചെയ്തിരുന്നു. അതിന് ഐ മിസ് യു എന്നായിരുന്നു അക്ഷിത്തിന്റെ മറുപടി.
കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് അക്ഷിത് എന്നാണ് അക്ഷിത്തിനെക്കുറിച്ച് ജാൻവി പറഞ്ഞിരുന്നത്. എന്നാൽ പുതിയ ചിത്രവും കമന്റും ഇവർക്കിടയിലെ സൗഹൃദം കാണിക്കുന്നത് മാത്രമാണെന്നു പറയുന്ന ആരാധകരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |