മാവേലിക്കര: ഗ്രേറ്റർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അമ്മക്കൊരു ഓണപ്പുടവയും കിറ്റും പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 51 ഗുണഭോക്താക്കൾക്ക് പുടവയും കിറ്റും വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.സണ്ണി സഖറിയ വിതരണോദ്ഘാടനം നിർവഹിച്ചു. അഡ്വ നാഗേന്ദ്ര മണി അദ്ധ്യക്ഷനായി. മാവേലിക്കര മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങളിൽപ്പെട്ട വെള്ളപ്പൊക്കദുരിതത്തിനിരയായ നാല് വാർഡിൽ നിന്നും തിരഞ്ഞെടുത്ത നിർദ്ധനരായ അമ്മമാർക്കാണ് ഓണപ്പുടവയും കിറ്റും വിതരണം ചെയ്തത്. ലയൺസ് ഡിസ്ട്രിക്ട് ഭാരവാഹികളായ വിന്നി ഫിലിപ്പ്, പി.സി.ചാക്കോ, മാർട്ടിൻ ഫ്രാൻസിസ്, രമണൻ നായർ, മോഹൻ ഗായത്രി, മുനിസിപ്പൽ കൗൺസിലർമാരായ മനസ് രാജപ്പൻ, സജീവ പ്രായിക്കര, ജയശ്രീ അജയകുമാർ എന്നിവർ സംസാരിച്ചു. ഗോപകുമാർ, ലാൽ ദാസ്, അനിഷ് മാത്യു, റെയ്ജു മാമൂട്ടിൽ, വേണുഗോപാൽ രജ്ഞിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |