ചാരുംമൂട് : അനധികൃത മണ്ണെടുപ്പിനെതിരെയുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ 3 ദിവസങ്ങളിലായി ഒരു ജെ.സി.ബിയും 15 ലോറികളും നൂറനാട് പൊലീസ് പിടിച്ചെടുത്തു. സി.ഐ ആർ.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന . പത്തനാപുരം ഭാഗത്തു നിന്നും പാസ് ഇല്ലാതെ മണലുമായി വന്ന 3 ടോറസും പിടികൂടിയ വാഹനങ്ങളിൽപ്പെടും. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് സി.ഐ അറിയിച്ചു. എസ്.ഐ നിതീഷ് , സി.പി.ഒ വിഷ്ണു , എ.എസ്.ഐ പുഷ്പൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി ഉദ്യോഗസ്ഥർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |