ന്യൂഡൽഹി: കാശ്മീർ സന്ദർശനത്തിന് ശേഷം ഫേസ്ബുക്കിൽ വിവാദപരാമർശം നടത്തിയ കെ.ടി ജലീൽ എംഎൽഎയ്ക്കെതിരെ ലഭിച്ച പരാതിയിൽ ഡൽഹി പൊലീസ് നടപടികൾ ആരംഭിച്ചതായി വിവരം. സൈബർക്രൈം വിഭാഗത്തിന് പരാതി കൈമാറിയ പൊലീസ് വിഷയത്തിൽ അന്വേഷണം നടത്താൻ നിയമോപദേശവും തേടി.
ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ കെ.ടി ജലീലിനെതിരെ അഭിഭാഷകനായ ജി.എസ് മണി പരാതി നൽകിയിരുന്നു. ഇദ്ദേഹം ബിജെപി പ്രവർത്തകനാണ്. ഈ പരാതിയിൽ തുടർനടപടിയുണ്ടാകാതെ വന്നതോടെ ജി.എസ് മണി ഡിസിപിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ പൊലീസ് നടപടി ആരംഭിച്ചത്. ജലീലിനെതിരെ നിയമോപദേശവും പ്രാഥമികാന്വേഷണവും നടത്തിയശേഷം മാത്രം കേസെടുക്കുമെന്നാണ് സൂചന. വിവാദ പോസ്റ്റ് പിൻവലിയ്ക്കുന്നതായി ജലീൽ അറിയിച്ചെങ്കിലും കേരളത്തിലും ഡൽഹിയിലും ജലീലിനെതിരെ പരാതികളുണ്ട്. ആർഎസ്എസ് നേതാവ് അരുൺ മോഹൻ പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാതെ വന്നതോടെ ഇദ്ദേഹം തിരുവല്ല കോടതിയെ സമീപിച്ചിരുന്നു. കേസ് ഓഗസ്റ്റ് 23നാണ് പരിഗണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |