കോൺഗ്രസ് രാഷ്ട്രീയ പ്രവേശനത്തിന് തൃഷ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തള്ളി മാതാവ്. പുറത്തുവന്ന റിപ്പോർട്ടുകൾ എല്ലാം അഭ്യൂഹങ്ങളാണ്. തൃഷയ്ക്ക് രാഷ്ട്രീയത്തിൽ ചേരാൻ താത്പര്യമില്ലെന്നുമാണ് മാതാവിന്റെ പ്രതികരണം. അതേസമയം പൊന്നിയിൻ ശെൽവനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുന്ദവായ് രാജകുമാരിയുടെ വേഷമാണ് തൃഷ അവതരിപ്പിക്കുന്നത്. മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാമിലും തൃഷ ആണ് നായിക. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേ ജൂഡ് എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ താരം തൃഷ മലയാളത്തിൽ എത്തുന്നത്. തമിഴിൽ ദ റോഡ് എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |