SignIn
Kerala Kaumudi Online
Friday, 26 April 2024 2.50 PM IST

അമ്മൂമ്മയുടെ തലയിൽ ബെഡ് ഷീറ്റ് അമർത്തിപ്പിടിച്ച് സ്വർണമാല കവർന്ന യുവാവ് അറസ്റ്റിൽ

bestin

കവർച്ച മയക്കുമരുന്ന് വാങ്ങാൻ ലക്ഷ്യമിട്ട്

ചാലക്കുടി: വെട്ടുകടവ് കൂടപ്പുഴ റോഡിൽ വീടിനകത്ത് ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വർണമാല കവർന്ന കൊച്ചുമകൻ അറസ്റ്റിൽ. അന്നനാട് ചീനിക്കൽ ബാബുവിന്റെ മകൻ ബെസ്റ്റിൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

ചീനിക്കൽ ഡേവിസിന്റെ ഭാര്യ ത്രേസ്യയുടെ മൂന്നരപ്പവന്റെ മാലയാണ് പൊട്ടിച്ചത്. ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ ബെഡ് ഷീറ്റ് മൂടി അമർത്തിപ്പിടിക്കുകയായിരുന്നു. വെപ്രാളത്തിൽ ബഹളം വച്ച ഇവർ പേരക്കുട്ടിയുടെ പേരും വിളിച്ചു കരഞ്ഞു. ഇതോടെ അമ്മൂമ്മ തന്നെ തിരിച്ചിറിഞ്ഞെന്ന് സംശയത്താൽ മാലയും പൊട്ടിച്ച് ബെസ്റ്റിൻ കടന്നു കളഞ്ഞു. പിന്നീടാണ് അയൽ വാസികൾ ഓടിയെത്തിയത്.

എന്നാൽ പേരക്കുട്ടിയുടെ പേര് ഇവർ പറഞ്ഞില്ല. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് പൊലീസ് ബെസ്റ്റിനെ ചോദ്യം ചെയ്തത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. അത്താണിയിലെ സ്വർണക്കടയിൽ വിറ്റ മാല പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മയക്കു മരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ് മാല മോഷ്ടിച്ചതെന്ന് യുവാവ് പൊലീസിനോടു പറഞ്ഞു. ശനിയാഴ്ച രാവിലെ ബെസ്റ്റിൻ മോഷണത്തിനായി അമ്മൂമ്മയുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ മടങ്ങിപ്പോയി. വൈകീട്ട് എത്തുമ്പോൾ മുഖം മറയ്ക്കുകയും ചെയ്തിരുന്നു. എസ്.എച്ച്.ഒ: കെ.എസ്. സന്ദീപ്, എസ്.ഐ: സിദ്ദിഖ് അബ്ദുൽ ഖാദർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.