ശരത്കുമാറിന്റെ മകൾ എന്ന വിലാസത്തിൽ നിന്ന് മികച്ച അഭിനേത്രിയായി വളർന്ന താരമാണ് വരലക്ഷ്മി . തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ഇതിനകം ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു.
ശരീരഭാരം കുറച്ച് ഒറ്റനോട്ടത്തിൽ വരലക്ഷ്മി എന്നു തിരിച്ചറിയാനാവാത്ത രീതിയിലാണ് ഇപ്പോൾ മേക്കോവർ. നാലുമാസത്തെ കഠിനാദ്ധ്വാനമുണ്ട് ഇതിനു പിന്നിലെന്ന് വരലക്ഷ്മി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഈ പോരാട്ടം യഥാർത്ഥമായിരുന്നു. വെല്ലുവിളികളും അങ്ങനെ തന്നെ. നിങ്ങൾ ആരാണ് എന്നത് മറ്റുള്ളവരല്ല പറയേണ്ടത്.
നിങ്ങൾ എന്താണ് ആവേണ്ടത് എന്നു നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആത്മവിശ്വാസമാണ് നിങ്ങളുടെ ഒരേയൊരു ആയുധം. സ്വയം വിശ്വസിക്കുക ! വരലക്ഷ്മി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.താരത്തിന്റെ മേക്കോവർ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |