പാലക്കാട്: അട്ടപ്പാടിയിൽ നാലുവയസുകാരന് ക്രൂരമർദ്ദനം. സ്വന്തം അമ്മയും അവരുടെ ആൺസുഹൃത്തും ചേർന്നാണ് കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചത്. നാലുവയസുകാരന്റെ കാൽ സ്റ്റൗവിൽ വച്ച് പൊള്ളിച്ചതിന് പിന്നാലെ ഇവർ മർദിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേൽ അമ്മയേയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |