SignIn
Kerala Kaumudi Online
Saturday, 21 September 2024 4.03 AM IST

റോഡിലെ കുഴിയെണ്ണണമെന്ന് എസ്.പി, തള്ളി പൊലീസ് ആസ്ഥാനം

Increase Font Size Decrease Font Size Print Page
road

തിരുവനന്തപുരം: സ്റ്റേഷൻ പരിധിയിലെ പ്രധാന റോഡുകളിലെ അപകട സാദ്ധ്യതയുള്ള കുഴികൾ കണ്ടെത്തി എസ്.എച്ച്.ഒമാർ അടിയന്തര റിപ്പോർട്ട് നൽകണമെന്ന പത്തനംതിട്ട എസ്.പി സ്വപ്‌നിൽ എം. മഹാജന്റെ നിർദ്ദേശം വിവാദമായി. ജില്ലാതല അവലോകന യോഗത്തിൽ റിപ്പോർട്ട് ചെയ്യാൻ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് കുഴികളുടെ വിവരങ്ങൾ നൽകണമെന്നായിരുന്നു നിർദ്ദേശം. സ്​റ്റേഷന്റെ പേര്, റോഡിന്റെ പേര്,കുഴികൾ കണ്ടെത്തിയ സ്ഥലം,റോഡിന്റെ പരിപാലനം ആർക്ക് തുടങ്ങിയ വിവരങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ചു നൽകാനാണ് പറഞ്ഞത്. വിവാദമായതോടെ എസ്.പിയെ തള്ളി രംഗത്തെത്തിയ പൊലീസ് ആസ്ഥാനം ഇങ്ങനെയൊരു ചുമതല നൽകാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് അറിയിച്ചു. എസ്.പിയോട് വിശദീകരണം തേടിയതായും സൂചനയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROAD GUTTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.