ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയുടെ പ്രചാരണാർത്ഥമുള്ള ആലപ്പി ബീച്ച് മരത്തണിന്റെ വിളംബര സൈക്കിൾ റാലി സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 7ന് റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി കളക്ടർ വി.ആർ.കൃഷ്ണ തേജ ഫ്ലാഗ് ഒഫ് ചെയ്തു. ആലപ്പി സൈക്ലിംഗ് ക്ലബ്, ആലപ്പി സൈക്ലിംഗ് ബീച്ച് ക്ലബ്, ഫ്രീ വീലേഴ്സ് ക്ലബ് ചേർത്തല എന്നിവയിലെ അംഗങ്ങൾ പങ്കെടുത്ത റൈഡ് ആലപ്പുഴയിൽ നിന്നു തീരദേശ റോഡിലൂടെ അർത്തുങ്കൽ എത്തി തിരിച്ച് ആലപ്പുഴയിൽ സമാപിച്ചു. സമാപന സമ്മേളനം ആലപ്പുഴ ഡിവൈ.എസ്.പി കെ.ആർ.ജയരാജ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് തോമസ് സ്വാഗതം പറഞ്ഞു. അത്ലറ്റികോ ഡി ആലപ്പുഴ സ്പോർട്സ്ക്ലബ് പ്രസിഡന്റ അഡ്വ.കുര്യൻ ജെയിംസ്, കൺവീനർ ദീപക് ദിനേശൻ, അനി ഹനീഫ്, ഷിബു ഡേവിഡ്, രൂപേഷ് സുരേഷ്, ജോഫി പുളിക്കൻ, എസ്. സുധീഷ്, കെ.ജെ. സാംസൺ, നീതു മോൾ, സീന മോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |