വടകര: സഹകരണ റൂറൽ ബാങ്ക് കൈനാട്ടി ബ്രാഞ്ച് ഒന്നാംവാർഷിക പരിപാടിയുടെ ഭാഗമായി ഇടപാടുകാരുടെ സംഗമം നടത്തി. കൈനാട്ടി ബ്ലോസം സ്കൂളിൽ നടന്ന പരിപാടി യു.എൽ.സി.സി എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് എ.ടി ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ വരപ്രത്ത്. റീന പി.പി. പ്രസാദ് വിലങ്ങിൽ. പി.കെ.കുമാരൻ. കെ.എം വാസു. സെക്രട്ടറി ടി.വി ജിതേഷ് എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് മാനേജർ വി.ജിനീഷ് സ്വാഗതവും പി.കെ ഉദയകുമാർ നന്ദിയും പറഞ്ഞു