അടൂർ : കേരള സർവകലാശാല നേരിട്ടുനടത്തുന്ന അടൂർ യു.ഐ.ടി കോളേജിൽ ഒന്നാംവർഷ ബി.ബി.എ, ബി.എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ എടുക്കാൻ താൽപ്പര്യമുള്ളവരും ഇതുവരെയും ഒാൺലൈനായി രജിസ്റ്റർ ചെയ്യാത്തവരും കോളേജ് ഒാഫീസുമായി ബന്ധപ്പെടണം. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ. ബി.സി (എച്ച്), ഫിഷർമെൻ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04734 295755, 227755, 9595534577.