തുറവൂർ : അയ്യങ്കാളി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് കെ.പി.എം.എസ് തുറവൂർ യൂണിയന്റെ സ്വാഗതസംഘം ഓഫീസ് തുറവൂരിൽ തുറന്നു . സംസ്ഥാന ട്രഷറർ ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.വി.സലി അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തുറവൂർ സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം എം.ടി.മോഹനൻ, യൂണിയൻ സെക്രട്ടറി കെ.കെ.അജയൻ, ടി.കെ.ശശി,സി.സി.അനിൽകുമാർ, സജിത വിജയ്, പ്രിയങ്ക അനീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |