തിരുവനന്തപുരം: കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലേയും യു.ഐ.ടി.കളിലേയും ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഇന്നും ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ സെപ്തംബർ ഒന്നിനും തുടങ്ങും.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ സെപ്തംബർ 28നും നാലാം സെമസ്റ്റർ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ പരീക്ഷകൾ സെപ്തംബർ 15നും ആരംഭിക്കും.
25 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും വർഷ ബി.എ./ബി.എ.അഫ്സൽ - ഉൽ - ഉലാമ/ബി.എസ്.സി/ബി.കോം പരീക്ഷകൾ സെപ്തംബർ 13ലേക്ക് മാറ്റി. ഒന്നും രണ്ടും മൂന്നും വർഷ റെഗുലർ,ഇംപ്രൂവ്മെന്റ്,സപ്ലിമെന്ററി, 2016 അഡ്മിഷൻ - മേഴ്സിചാൻസ് വിദ്യാർത്ഥികളുടെ പാർട്ട് മൂന്ന് മെയിൻ ആൻഡ് സബ്സിഡിയറി പരീക്ഷകൾ ഒക്ടോബർ 7 മുതൽ നടത്തും.
സെമസ്റ്റർ പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാനുളള തീയതി സെപ്തംബർ രണ്ടിലേക്ക് നീട്ടി.
കാര്യവട്ടം എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ടെക്. കോഴ്സിൽ ഒഴിവുള്ള 6 എൻ.ആർ.ഐ. സീറ്റുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ucek.in.ഫോൺ: 9037119776,9447125125
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |