തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും ഇത് എൽ.ഡി.എഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പൊതുമരാമത്ത് -ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
രാജസ്ഥാൻ മാതൃകയിൽ സംസ്ഥാനത്ത് വിനോദ സഞ്ചാരമേഖലയിൽ ഡെസ്റ്റിനഷൻ വെഡ്ഡിംഗ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും മലയോരമേഖലയിലാണ് ഇതിന് സാദ്ധ്യതയുള്ളതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്തെ ചരിത്രസ്മാരകങ്ങൾ ഒരുമിപ്പിച്ച് ടൂറിസം സർക്യൂട്ട് സജ്ജമാക്കും. വയനാട്ടിൽ ഊട്ടി മോഡൽ ഫ്ലവർ ഫെസ്റ്റും ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ട്രാവൽമാർട്ടുകൾ ആരംഭിക്കുന്നതും പരിഗണനയിലാണ്.
ടൂറിസം, തീർത്ഥാടനം, വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന വിധത്തിൽ നിലവിലെ റോഡുകൾ ഉൾപ്പെടുത്തി പുതിയ സംസ്ഥാനപാതകൾ നിർമ്മിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |