SignIn
Kerala Kaumudi Online
Thursday, 19 September 2024 4.37 PM IST

ചാക്കോച്ചൻ മന്ത്രി റിയാസിനെ കണ്ടപ്പോൾ ചിരിയോ ചിരി

Increase Font Size Decrease Font Size Print Page
cc

തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബനുമായി നിൽക്കുന്ന ഫോട്ടോ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ് ബുക്കിൽ പങ്കുവച്ചപ്പോൾ കമന്റ് മഴ.

റോഡുകളിലെ കുഴി സംബന്ധിച്ച് ഹൈക്കോടതി ഇടപെട്ട സമയത്താണ് 'തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യ വാചകവുമായി കു‌ഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പോസ്റ്റർ ഇറങ്ങിയത്. അത്തരം സർഗാത്മക വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നായിരുന്നു റിയാസിന്റെ പ്രതികരണം.വിവാദങ്ങൾക്കൊടുവിൽ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രമാണ് മന്ത്രി തന്നെ പങ്കുവച്ചത്. ഒരു ചാനലിന്റെ ഓണപ്പരിപാടി ഷൂട്ടിംഗ് ആയിരുന്നു

ഇരുവരും തമാശ പറഞ്ഞ് ചിരിക്കുന്നതാണ് ചിത്രം. രസകരമായ കുറിപ്പുകളാണ് കമന്റായി ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്നത്. 'റോഡിൽ കുഴിയുണ്ടെന്ന് കുഞ്ചാക്കോ, 'താൻ കേസ് കൊടെന്ന്' മന്ത്രി' എന്നു തുടങ്ങി, ഇതുകൊണ്ടൊന്നും റോഡിലെ കുഴി അടയില്ലെന്ന് ചിലർ.

പോസ്റ്റർ ചർച്ചയായതോടെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികൾ രംഗത്തെത്തിയിരുന്നു.ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വരെ ഉണ്ടായിരുന്നു.

പിന്നാലെ, ഇതിന് സമാനമായ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. 'തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ', എന്നായിരുന്നു ഈ പോസ്റ്ററിലെ വാചകം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനേയും കുഞ്ചാക്കോ ബോബൻ സന്ദർശിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KUNCHAKOBOBAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.