നിർമ്മാണം : വിനായക അജിത്
അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നു.രാമലീലയുടെ വൻ വിജയത്തിനുശേഷം ദിലീപും അരുൺ ഗോപിയും ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡിനും തെന്നിന്ത്യയ്ക്കും പരിചിതയായ തമന്ന ഭാട്ടിയ ആണ് നായിക. തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ്.
ഉദയകൃഷ്ണ ആണ് രചന നിർവഹിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം.ഗഗനചാരി ,ത്രയം, കനകരാജ്യം, സാറ്റർഡേ നൈറ്റ് എന്നിവയാണ് അജിത് വിനായക നിർമ്മിച്ച ചിത്രങ്ങൾ.
ഈ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയ്സ് ഒഫ് സത്യനാഥൻ പൂർത്തിയായശേഷം ദിലീപ് അരുൺ ഗോപിയുടെ ചിത്രത്തിലാണ് അഭിനയിക്കുക. സെപ്തംബർ 15ന് അരുൺ ഗോപി ദിലീപ് ചിത്രത്തിന്റെ ചിത്രീകരണം ഗുജറാത്ത്, ജാർഖണഡ് ഡൽഹി എന്നിവിടങ്ങളിൽ നടക്കും .ഛായാഗ്രഹണം: ഷാജികുമാർ.
ദിലീപിന്റെ 147-ാമത്തെ ചിത്രമാണ് അരുൺ ഗോപിയുടേത്. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാവും. ഇടവേളയ്ക്കുശേഷം ഉദയകൃഷ്ണയും ദിലീപും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.അരുൺ ഗോപി സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു രാമലീല.
സച്ചി രചന നിർവഹിച്ച ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിലാണ് എത്തിയത്.
രാധിക ശരത് കുമാർ, രഞ്ജി പണിക്കർ, സിദ്ധിഖ്, ജി. സുരേഷ് കുമാർ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ എന്നിവരായിരുന്നു മറ്റ് താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |