ബീജിംഗ് : തങ്ങളുടെ വ്യോമപരിധി ലംഘിച്ച് കടന്ന അജ്ഞാത ' സിവിലിയൻ " ഡ്രോൺ വെടിവച്ച് വീഴ്ത്തി തായ്വാൻ. ഇന്നലെ ചൈനീസ് തീരത്തിന് സമീപമാണ് സംഭവം. ചൈനയിൽ നിന്നുള്ള പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഡ്രോൺ വെടിവച്ച് വീഴ്ത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് തായ്വാന്റെ നിയന്ത്രണത്തിലെ കിൻമെൻ ദ്വീപിന് മുകളിലൂടെ പറന്ന ഡ്രോണാണ് വെടിവച്ചു വീഴ്ത്തിയത്. ഡ്രോണിന്റെ അവശിഷ്ടങ്ങൾ കടലിൽ വീണെന്ന് കരുതുന്നു. യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്വാന് ഭീഷണി ഉയർത്തി കടലിലും ആകാശത്തും ചൈന സൈനികാഭ്യാസങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ചൈനീസ് വിമാനങ്ങൾ തായ്വാന്റെ വ്യോമപരിധി ലംഘിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിൽ മാത്രം 440 ചൈനീസ് വിമാനങ്ങളാണ് തായ്വാന്റെ അതിർത്തി കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |