അമ്പലപ്പുഴ: വാഹനാപകടത്തിൽ മരിച്ച മത്സ്യ അനുബന്ധ തൊഴിലാളിയുടെ കുടുംബത്തിന് സഹായധനം കൈമാറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം ചിറ്റാന്തറ വീട്ടിൽ സുദർശനന്റെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപയാണ് സുദർശനന്റെ ഭാര്യ പ്രസന്നക്ക് എച്ച്.സലാം എം.എൽ.എ കൈമാറിയയത്. 2020 ആഗസ്റ്റ് 18 ന് കഞ്ഞിപ്പാടത്തിന് സമീപം സുദർശനൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചായിരുന്നു അപകടം. ഫിഷറീസ് ഓഫീസർ ജോൺസൺ, എ. ഓമനക്കുട്ടൻ, ജയാ സാധുപാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |