SignIn
Kerala Kaumudi Online
Sunday, 17 May 2026 1.33 AM IST

കല്ലിയൂർ പഞ്ചായത്തിൽ കാർഷിക വിളവെടുപ്പ്

1

വിഴിഞ്ഞം: കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലുൾപ്പെട്ട കല്ലിയൂർ കൃഷിഭവനിലെ പതിനാറാം വാർഡിൽ ആശ്രയ കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് കെ. കെ ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസുന്ധരൻ വാർഡ്, മെമ്പർ എൽ. മിനി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത, കൃഷി ഓഫീസർ സ്വപ്ന, കൃഷി അസിസ്റ്റന്റുമാരായ റീന, മിനി എന്നിവർ പങ്കെടുത്തു. ഏക്കറോളം സ്ഥലത്ത്, മരച്ചീനി, പയർ, വെണ്ട, വഴുതന, മുളക് എന്നിവയാണ് ജൈവരീതിയിൽ ഉത്പാദിപ്പിച്ച് ഓണ വിപണിയിലേക്ക് എത്തിക്കുന്നത്. എട്ടംഗങ്ങളുള്ള കൃഷിക്കൂട്ടം വാർഡ് മെമ്പർ എൽ. മിനിയുടെ നേതൃത്വത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നത്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 180 ഓളം കൃഷിക്കൂട്ടങ്ങളാണ് നിലവിൽ കൃഷി ആരംഭിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL