ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ഓണം അവധി ക്യാമ്പ് നൂറനാട് എസ്.എച്ച്.ഒ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എസ്.പി.സി ഇൻ ചാർജ് എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ എ.എൻ. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സഫീന ബീവി, ഹരികൃഷ്ണൻ, ശ്രീപ്രകാശ്, പ്രസന്നകുമാരി, എ.സി.പി.ഒ പ്രീത എന്നിവർ സംസാരിച്ചു. മാവേലിക്കര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീജു, ചന്തു എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് 5 ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |