കണിയാമ്പറ്റ: കണിയാമ്പറ്റയിൽ വൻ ചാരായ വേട്ട.50 ലിറ്റർ വാഷും 2 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടി ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തലും വിപണനവും തടയുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് കണിയാമ്പറ്റ വില്ലേജിൽ ചിറ്റൂർ കുന്ന് ഭാഗത്ത് കക്കട്ടിൽ വീട്ടിൽ വർഗ്ഗീസ് കെ പിയുടെ വീട്ടിൽ നിന്നും 50 ലിറ്റർ വാഷും 2 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തത്. ഇയാളുടെ വീടിനു മുൻപിലെ തൊഴുത്തിലാണ് തൊണ്ടിവകകൾ ഒളിപ്പിച്ചിരുന്നത്. .എക്സൈസിനെയുടൻ ഇയാൾ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്.വി.പി,പ്രിവന്റീവ് ഓഫീസർ രഘു എം.എ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ രഞ്ജിത്ത് , ഡ്രൈവർ സജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |