ആലപ്പുഴ: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ നടത്തുന്ന ഓണസമൃദ്ധി ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ നിർവഹിച്ചു. ഏഴുവരെ ഓണച്ചന്തയുടെ സേവനം ലഭിക്കും. നഗരത്തിലെ കർഷകർക്ക് വിപണി ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കാനും കഴിയുന്ന തരത്തിലാണ് ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു തോമസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ക്ളാരമ്മ പീറ്റർ, മേരി ലീന, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജൂലി ലുക്ക്, എ.എഫ്.ഒ സീതാരാമൻ, കൃഷി അസിസ്റ്റന്റ് വിജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |