ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവും എം.ഡി.എം.എയുമായി പിടികൂടി. ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെയാണ് വട്ടപ്പള്ളി മുസ്ലിം പള്ളിക്കു സമീപത്ത് നിന്നു 1.55 ഗ്രാം എം.ഡി.എം.എയും 20ഗ്രാം കഞ്ചാവുമായി വട്ടയാൽ തൈപ്പറമ്പിൽ ശ്രീജിത്തിനെ (25) പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീക്ക്, റെനീഷ്, അനിലാൽ, വനിത സി.ഇ.ഒ ബബിതാ രാജ്, പി.ഒ ഇ.കെ അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |