തിരുവനന്തപുരം: കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനിൽ ചേരിപ്പോര്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലുണ്ടായ തർക്കമാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോരിന് ഇടയാക്കിയത്. പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് സംസ്ഥാന, ജില്ലാ യോഗങ്ങൾ അനുമതിയോടെ മാത്രം നടത്തിയാൽ മതിയെന്ന് കെ.പി.സി.സി നിർദ്ദേശം നൽകിയെങ്കിലും അതവഗണിച്ച് പാലക്കാട് ടൗൺഹാളിൽ ഇന്ന് യോഗം ചേരാൻ ഒരുവിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ എതിർവിഭാഗവും സംസ്ഥാന കൗൺസിൽ വിളിച്ചുകൂട്ടാൻ അനുമതി തേടി. കെ.പി.സി.സി നേതൃത്വം ഇടപെട്ടില്ലെങ്കിൽ സംഘടന പിളർപ്പിലേക്ക് നീങ്ങാനാണ് സാദ്ധ്യത. പ്രശ്നത്തിൽ ഇടപെടണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഡോ.മനോജ് ജോൺസൺ കെ.പി.സി.സിയോട് ആവശ്യപ്പെട്ടു. സമാന രീതിയിൽ നേരത്തെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയിലും ഗ്രൂപ്പുപോര് രൂക്ഷമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |