മാവേലിക്കര- വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ കെ.വി ശ്രീകുമാർ അധ്യക്ഷനായി. സ്വാതന്ത്യ സമരസേനാനിയും മുൻ അധ്യാപകനുമായ കെ.ഗംഗാധരപ്പണിക്കർ (102) അധ്യാപകരുമായി സംവദിച്ചു. സാഹിത്യകാരൻ ചുനക്കര ജനാർദനൻ നായർ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഐസക് ഡാനിയേൽ, മുൻ അധ്യാപകൻ ജോൺ.കെ മാത്യു. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സരത്തിൽ വിജയിച്ച കെ.മണിക്കുട്ടൻ എന്നിവരെ ആദരിച്ചു. നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, എസ്.രാജേഷ്, ഡി.ഇ.ഒ പി.സുജാത, എ.ഇ.ഒ എൻ.ഭാമിനി, കായംകുളം എ.ഇ.ഒ എ.സിന്ധു സന്തോഷ്, ജോസഫ് കൊച്ചുപറമ്പിൽ, സി.ജ്യോതികുമാർ, ജി.ബാബു, പി.മനോജ് കുമാർ, സാദത്ത് ചാരുംമൂട്, കെ.രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |