തിരുവനന്തപുരം: കുട്ടികൾ ജനാധിപത്യ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭാംഗങ്ങൾക്കായി പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, വിവിധ മേഖലകളെ സംബന്ധിച്ച ചോദ്യോത്തര വേള, അടിയന്തര പ്രമേയം അവതരിപ്പിക്കൽ, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവ അരങ്ങേറിയ ബാലപാർലമെന്റിൽ രാഷ്ട്രപതിയായി ജെസി അലോഷ്യസ് (ആലപ്പുഴ), പ്രധാനമന്ത്രിയായി നന്ദന. വി(എറണാകുളം), സ്പീക്കറായി കാദംബരി വിനോദ് (കോഴിക്കോട്), ഡെപ്യൂട്ടി സ്പീക്കറായി ആരോമൽ ജയകുമാർ (ആലപ്പുഴ), പ്രതിപക്ഷ നേതാവായി സയൻ സജി (മലപ്പുറം) എന്നിവർ പങ്കെടുത്തു. അഭിജിത് വി.എസ്, കൃഷ്ണേന്ദു സി.പി എന്നിവർ യഥാക്രമം ധനകാര്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയുമായി. അഭിനന്ദ്. കെ (എറണാകുളം), ആദിൽ.എ (ആലപ്പുഴ), ഫാത്തിമ ദുഫൈമ (കണ്ണൂർ), ശിവാനി സന്തോഷ് (ആലപ്പുഴ), ദിയ ജോസഫ് (എറണാകുളം), ഷബാന ഷൗക്കത്ത് (തിരുവനന്തപുരം), എബ്രോൺ സജി (എറണാകുളം), പവിത്ര കെ.ടി (എറണാകുളം), സ്നേഹ കെ.എസ് (കണ്ണൂർ), ഐശ്വര്യ പ്രജിത് (ആലപ്പുഴ) എന്നിവർ മറ്റു മന്ത്രിമാരായി. സനുഷ അടിയന്തര പ്രമേയം അവതരിപ്പിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ, പ്രോഗ്രാം ഓഫീസർ ശ്രീകാന്ത് എ.എസ്, പി.ആർ.ഒ ഡോ. മൈന ഉമൈബാൻ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. നജീബ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |