ഒന്നാം റാങ്കുകാരനും നിലവിലെ ചാമ്പ്യനുമായ മെദ്വദേവിനെ വീഴ്ത്തി നിക്ക് കിർഗിയോസ്
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം പുരുഷ സിംഗിൾസിൽ ലോക ഒന്നാം റാങ്കുകാരനും നിലവിലെ ചാമ്പ്യനുമായ ഡാനിൽ മെദ്വദേവിനെ വീഴ്ത്തി നിക്ക് കിർഗിയോസ് ക്വാർട്ടറിൽ എത്തി. സീസണിൽ വിംബിൾഡണിൽ ഫൈനലിലത്തിയ നിക്ക് മികച്ച ഫോം യു.എസ് ഓപ്പണിലും തുടരുകയാണ്. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-6, 3-6, 6-3,6-2നായിരുന്നു നിക്കിന്റെ വിജയം. കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പണിൽ തന്നെ രണ്ടാം റൗണ്ടിൽ പുറത്താക്കിയ മെദ്വദേവിനോടുള്ള മധുര പ്രതികാരം കൂടിയായി നിക്കിന് ഈ വിജയം.
കാരേൻ കച്ചനോവാണ് ക്വാർട്ടറിൽ നിക്കിന്റെ എതിരാളി. സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് കച്ചനോവ് അവസാന എട്ടിൽ ഇടം നേടിയത്.
വനിതാ സിംഗിൾസിൽ കോക്കോ ഗൗഫ്, കരോളിന ഗാർസിയ,ഒൻസ് ജാബിയൂർ എന്നീ താരങ്ങൾ ക്വാർട്ടറിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |