ന്യൂഡൽഹി:കോടതി നടപടികൾ മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്യുന്ന ഒരാളെ താൻ കഴിഞ്ഞ ദിവസം കണ്ടതായി സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
അത് കണ്ട താൻ ആദ്യം അയാൾ എങ്ങനെ ഇത് ചെയ്യുമെന്ന് പഴയ രീതിയിൽ ചിന്തിച്ചു. പിന്നെ ചിന്തിച്ചു, ഇത് വലിയ കാര്യമാണോ? താൻ തുറന്ന കോടതിയിൽ പറയുന്ന കാര്യം ആരെങ്കിലും റിക്കാർഡ് ചെയ്താൽ എന്താണ് കാര്യം. ഇത് രഹസ്യമൊന്നുമല്ല. ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതികളിലെ സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച്
ചർച്ച ചെയ്യുന്നതിനിടെയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അഭിപ്രായ പ്രകടനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |