SignIn
Kerala Kaumudi Online
Thursday, 19 September 2024 1.09 PM IST

മണിപ്പൂർ മുൻ മുഖ്യമന്ത്രി ആന്റണിയെ സന്ദർശിച്ചു

Increase Font Size Decrease Font Size Print Page
congress
മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് കെ.പി.സി.സി ആസ്ഥാനത്ത് എ.കെ ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തുന്നു. ഭാര്യ എൽ. ലന്ധോണി ദേവിയും കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രനും സമീപം

തിരുവനന്തപുരം: മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് കെ.പി.സി.സി ആസ്ഥാനത്തെത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുമായും കന്റോൺമെന്റ് ഹൗസിലെത്തി പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായും കൂടിക്കാഴ്ച നടത്തി. പദ്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനു ശേഷമായിരുന്നു സന്ദർശനം. ഭാര്യ എൽ. ലന്ധോണി ദേവിയും കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രനും ഒപ്പമുണ്ടായിരുന്നു. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനാണ് കേരളത്തിലെത്തിയത്. 2002 മുതൽ 2017 വരെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ആദ്യമായാണ് കേരളത്തിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AK ANTONY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.