പാരിപ്പള്ളി: മദ്യലഹരിയിൽ മകനുമായുള്ള വാക്ക് തർക്കത്തിനിടെ പിതാവ് അടിയേറ്റ് മരിച്ചു. മീനമ്പലം കുളത്തൂർ കോണത്ത് സജിൻ നിവാസിൽ മണിലാലാണ് (58) മരിച്ചത്. മകൻ സജിനെ (31) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് വീട്ടിൽ വച്ചായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സജിൻ പിതാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. അടിയേറ്റ് ബോധരഹിതനായി വീണ മണിലാലിനെ ബന്ധുക്കൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിലാലിന്റെ ഭാര്യ സജിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |