SignIn
Kerala Kaumudi Online
Thursday, 19 September 2024 9.41 AM IST

ഉദ്യോഗാർത്ഥികളെ വെട്ടിലാക്കി റെയിൽവേ,ദേവസ്വം പരീക്ഷകൾ

Increase Font Size Decrease Font Size Print Page
railway-exam

കൊല്ലം: റെയിൽവേയുടെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള പരീക്ഷ നടക്കുന്ന ദിവസംതന്നെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് എൽ.ഡി. ക്ളാർക്ക് പരീക്ഷ നടത്തുന്നത് ഉദ്യോഗാർത്ഥികളെ വെട്ടിലാക്കി. ഈമാസം 12 മുതൽ 19 വരെയാണ് റെയിൽവേയുടെ ഒന്നരമണിക്കൂർ ഓൺലൈൻ പരീക്ഷ.

18നാണ് ദേവസ്വം പരീക്ഷ. ഇതു മാറ്റിവയ്ക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.

റെയിൽവേ പരീക്ഷയ്ക്ക് കേരളത്തിന് പുറത്ത് സെന്റർ കിട്ടിയ നിരവധിപ്പേരുണ്ട്. ദൂരെ സ്ഥലങ്ങളിൽ പോയി

17,18, 19 തീയതികളിൽ പരീക്ഷ എഴുതേണ്ടിവരുന്നവരാണ് വെട്ടിലായത്. ഇവർക്ക് 18ലെ ദേവസ്വം പരീക്ഷ എഴുതാൻ കഴിയാതെ വരും.

റെയിൽവേ 2019ൽ ക്ഷണിച്ച അപേക്ഷയുടെ പരീക്ഷകളാണ് ഇപ്പോൾ നടക്കുന്നത്. കൊവിഡ് കാരണം പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. സാവകാശം ലഭിച്ചതിനാൽ ഭൂരിഭാഗം ഉദ്യോഗാർത്ഥികളും വിപുലമായ തയ്യാറെടുപ്പാണ് നടത്തിയത്. ഏതാനും മാസം മുമ്പാണ് ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAILWAY EXAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.