തൃക്കാക്കര: വാഹനമോഷണം നടത്തിയ കേസിൽ പ്രതി വെണ്ണല ചളിക്കവട്ടം സ്വദേശി കണ്ടകോലി പറമ്പിൽ മുഹമ്മദ് റിസ്വാനെ(20) തൃക്കാക്കര പൊലീസ് പിടികൂടി. ശനിയാഴ്ച്ച രാത്രി കാക്കനാട് ജഡ്ജി മുക്കിലെ ഇറച്ചി കടയിലെ ബൈക്കാണ് കവർന്നത്. മേശവലിപ്പിൽ നിന്നും തന്ത്രപൂർവം ഇരു ചക്ര വാഹനത്തിന്റെ താക്കോൽ എടുത്ത പ്രതി വാഹനവുമായി കടന്നു കളയുകയുമായിരുന്നു. ഉടമ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പരാതി നൽകുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിൽ കങ്ങരപടിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച വാഹനം കണ്ടെടുത്തു.മോഷ്ടിച്ച വാഹനവുമായി എടത്തലയിൽ ഒരു മൊബൈൽ കട കുത്തി തുറക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. നിരവധി മോഷണ കേസുകളിൽപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കര സി.ഐ ആർ ഷാബു,എസ്ഐ മാരായ അനീഷ്,റോയ് കെ പൊന്നൂസ്,സീനിയർ സി.പി.ഒ ജാബിർ തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |