SignIn
Kerala Kaumudi Online
Saturday, 27 April 2024 9.07 AM IST

യു.എസിൽ ഇഗ

iga

ഇഗ ഷ്വാംടെക്കിന് യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം

ഫൈനലിൽ ഇഗ കീഴടക്കിയത് ഒൻസ് ജേബയൂറിനെ

ന്യൂയോർക്ക്: യു.എസ്. ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് പോളണ്ടിന്റെ ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്ക്. കഴിഞ്ഞ രാത്രി നടന്ന ഫൈനലിൽ കന്നി ഗ്രാൻസ്ളാം സ്വപ്നവുമായെത്തിയ ടുണീഷ്യൻ സുന്ദരി ഒൻസ് ജബേയുറിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇഗ കിരീടമണിഞ്ഞത്. സ്‌കോർ: 6-2, 7-6 (5).

ഒരു മണിക്കൂർ 51 മിനിട്ട് നീണ്ട പോരാട്ടത്തിന്റെ ആദ്യ സെറ്റിൽ 21-കാരിയായ ഇഗ എതിരാളിക്ക് മേൽ ആധിപത്യം പുലർത്തി. ഒൻസിന്റെ സർവുകൾ ബ്രേക്ക് ചെയ്ത് മുന്നേറിയ ഇഗ 6-2 എന്ന സ്കോറിൽ സെറ്റ് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ കളിതിരിച്ചുപിടിക്കാനുള്ള കഠിനശ്രമം ഒൻസിന്റെ ഭാഗത്തുനിന്നുണ്ടായി. മികച്ച സർവുകളും റിട്ടേണുകളുമായി ഇഗയും ഒപ്പത്തിനൊപ്പം നിന്നു. ഇതോടെ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റിൽ മാച്ച് പോയിന്റ് നേടി ഇഗ തന്റെ കന്നി യു.എസ് ഓപ്പൺ കിരീടത്തിൽ മുത്തമിടുകയായിരുന്നു.

ആറാം സീഡ് ബലാറസിന്റെ ആര്യനാ സബലെങ്കയെ ഒന്നിനെതിരേ രണ്ടു സെറ്റുകൾക്ക് കീഴടക്കിയാണ് ഇഗ ഫൈനലിലെത്തിയത്. അതേസമയം ഓപ്പൺ കാലഘട്ടത്തിൽ യു.എസ്. ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ വനിതാ താരമെന്ന നേട്ടത്തോടെയാണ് ഒൻസ് കിരീടപ്പോരാട്ടത്തിന് അർഹതനേടിയത്. സെമിയിൽ ഫ്രാന്‍സിന്റെ കാരോളിന ഗാർഷ്യയെയാണ് ടുണീഷ്യക്കാരി മറികടന്നത്. ഈ സീസണിൽ തുടർച്ചയായ രണ്ടാം ഗ്രാൻസ്ളാം ഫൈനലിലാണ് ഒൻസ് അടിപതറുന്നത്. നേരത്തേ വിംബിൾഡൺ ഫൈനലിൽ കസാഖിസ്താന്റെ എലേന റൈബകിനയോടാണ് തോറ്റിരുന്നത്.

നേരത്തേ രണ്ട് വട്ടം ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുള്ള ഇഗയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടമാണിത്.

ആദ്യമായാണ് ഇഗ യു.എസ് ഓപ്പൺ ചാമ്പ്യനാകുന്നത്.

ഹാർഡ് കോർട്ടിലെ ഇഗയുടെ ആദ്യ ഗ്രാൻസ്ലാം കിരീടം.

യു.എസ് ഓപ്പൺ നേടുന്ന ആദ്യ പോളീഷ് വനിതയാണ് ഇഗ.

സെറീന വില്യംസിനുശേഷം ഒരേ വർഷം ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ വനിതാ താരം കൂടിയാണ് ഇഗക്. 2013-ലായിരുന്നു സെറീനയുടെ നേട്ടം.

മിക്സഡിൽ സ്റ്റോം- ജോൺ

സഖ്യത്തിന് കിരീടം

യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ആസ്ട്രേലിയയുടെ ജോൺ പീർസ് - സ്റ്റോം സാൻഡേഴ്സ് സഖ്യം സ്വന്തമാക്കി. ഫൈനലിൽ ബെൽജിയത്തിന്റെ കിസ്റ്റെൻ ഫ്ളിപ്കിൻസ് - ഫ്രാൻസിന്റെ എഡ്വോഡ് റോജർ വെസ്ളിൻ സഖ്യത്തെയാണ് സ്റ്റോം- ജോൺ സഖ്യം കീഴടക്കിയത്. സ്കോർ :4-6,6-4(10-7).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IGA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.