SignIn
Kerala Kaumudi Online
Saturday, 27 April 2024 7.12 AM IST

ഖത്തറിൽ അടച്ചിട്ട സ്കൂൾ ബസിനുള്ളിൽ നാലുവയസുകാരിയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം, ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

minsa-mariam-jacob

ദോഹ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി ബാലികയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയമകൾ മിൻസ മറിയം ജേക്കബാണ് മരിച്ചത്. അൽവക്ര സ്പ്രിംഗ് ഫീൽഡ് കിന്റർഗാർഡനിലെ കെജി ഒൺ വിദ്യാ‌ർത്ഥിനിയാണ് മിൻസ. ഇന്നലെയായിരുന്നു സംഭവം.

നാല് മണിക്കൂറോളം അടച്ചിട്ട ബസിൽ കഴിഞ്ഞ മിൻസയെ ഉച്ചയ്ക്ക് സ്കൂൾ സമയം കഴിഞ്ഞ ശേഷമാണ് ബസിനുള്ളിൽ കണ്ടെത്തിയത്. കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനായി ഡ്രൈവറും സഹായിയും എത്തിയപ്പോൾ മരിച്ച നിലയിൽ മിൻസയെ കണ്ടെത്തുകയായിരുന്നു. പിന്നാലെ കുട്ടിയെ വക്രയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുറസായ സ്ഥലത്തായിരുന്നു ബസ് പാർക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം 36 ഡിഡ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയായിരുന്ന ഖത്തറിൽ രേഖപ്പെടുത്തിയ ചൂട്. മരണകാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

കുട്ടിയുടെ മരണത്തിൽ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുശോചനം അറിയിച്ചു. സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധ കാരണമാണ് കുട്ടി ബസിനുള്ളിൽ തന്നെയുണ്ടെന്ന് അറിയാതെ പോയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മിൻസയുടെ നാലാം പിറന്നാളായിരുന്നു ഇന്നലെ. സഹോദരി മിഖ എം ഇ എസ് ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മ‌ൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, QATAR, SCHOOL, BUS, LOCKED, KG, STUDENT, MINSA MARIAM JACOB, DIED, KOTTAYAM, PROBE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.