കൊച്ചി: ഇലക്ട്രിക് കാർഗോ ഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് എറണാകുളം ടൗൺഹാളിൽ ജസ്റ്റിസ് ദേവൻരാമചന്ദ്രൻ നിർവഹിക്കും. 18 ഓട്ടോറിക്ഷകൾ വിതരണം ചെയ്യും. കൊച്ചിയെ ഇ-മൊബിലിറ്റി നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി.
ഐ.സി.എൽ.ഇ.ഐ ദക്ഷിണേഷ്യയുടെ സഹകരണത്തോടെ സി.ഹെഡിന്റെ ഏകോപനത്തിൽ നടപ്പാക്കുന്ന ഇക്കോലോജിസ്റ്റിക്ക് പദ്ധതി വഴിയാണ് ഇലക്ട്രിക് ഗുഡ്സ് ഓട്ടോറിക്ഷ വിതരണം.
നോർത്ത് പരമാര റോഡിലെ സമൃദ്ധി പദ്ധതിയിലെ ഭക്ഷണ വിതരണത്തിനായി മൂന്ന് ഇലക്ട്രിക് ഗുഡ്സ് ഓട്ടോറിക്ഷകൾ ഒരു മാസത്തിനുള്ളിൽ നൽകും. ഇതിനായി വനിതാ ഡ്രൈവർമാർക്ക് ഇലക്ട്രിക് 3 ഡബ്ള്യു കാർഗോ ഓട്ടോറിക്ഷാ ഡ്രൈവിംഗ് പരിശീലനവും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |