ചേർത്തല:അക്ഷര ജ്വാലയുടെ ആഭിമുഖ്യത്തിൽ കലാ സാഹിത്യ സംഗമവും ആദരിക്കലും ചേർത്തല സി.ഐ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ശർമ്മിള അദ്ധ്യക്ഷത വഹിച്ചു.ആദ്യകാല നടി ചേർത്തല തങ്കത്തേയും,കലാനിലയം കരുണാകരൻനായരെയും ചടങ്ങിൽ ആദരിച്ചു. മോഹൻ ചെട്ടിയാർ, പൂക്കാക്കൽ ഷാഹൂൽ,ആലപ്പി ഋഷികേശ്,ചേർത്തല രാജൻ,വൈശാഖ് പട്ടണക്കാട്,ഹരികുമാർ കണിച്ചുകുളങ്ങര, മീനാക്ഷിയമ്മ, ജയപാലൻ, ബേബി തോമസ് എന്നിവർ സംസാരിച്ചു.തുടർന്ന് കലാ സാഹിത്യ സംഗമവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |