SignIn
Kerala Kaumudi Online
Saturday, 27 April 2024 9.31 AM IST

അഭിമുഖങ്ങളിൽ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമാണത്,​ പക്ഷേ ആ ചോദ്യം ആരും മമ്മൂട്ടിയോട് ചോദിക്കില്ലെന്ന് നിഖില വിമൽ

kk

സിബിമലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമ സെപ്തംബർ 16ന് തിയേറ്ററുകളിലെത്തും. ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ നിഖില വിമലും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ നിഖില വിമൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അഭിമുഖങ്ങളിൽ നേരിടുന്ന ക്ലീഷേ ചോദ്യങ്ങളെക്കുറിച്ചാണ് നിഖില വെളിപ്പെടുത്തിയത് ചില അഭിനേതാക്കളോടൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യം ആവർത്തിച്ച് ചോദിക്കാറുണ്ടെന്നായിരുന്നു നിഖില വ്യക്തമാക്കിയത്. എന്നാൽ ആ ചോദ്യം മമ്മൂക്കയോട് ആരും ചോദിക്കാറില്ലെന്നും നിഖില പറഞ്ഞു. അഭിനേതാക്കളുമായുള്ള അനുഭവങ്ങളെ കുറിച്ച് ഏപ്പോഴും ചോദിക്കുന്നതിൽ അർത്ഥമില്ല എന്നും അത് തന്നെ മടുപ്പിക്കുന്നതാണെന്നും നിഖില വ്യക്തമാക്കി. അഭിമുഖങ്ങളിൽ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ്. 'കംഫർട്ടബിളായത് കൊണ്ടാണ് എല്ലാവരും വർക്ക് ചെയ്തിട്ടുണ്ടായിരിക്കുക. ഇനി ആർക്കെങ്കിലും ഏതെങ്കിലും ആർട്ടിസ്റ്റിനൊപ്പം കംഫർട്ടബിളല്ലാ എങ്കിൽ അത് ആരും പരസ്യമായി പറയില്ല. അപ്പോൾ പിന്നെ അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല,' നിഖില കൂട്ടിച്ചേർത്തു.

ആസിഫ് അലിക്കൊപ്പം റോഷനുമൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് എന്നോട് ചോദിക്കും, എന്നാൽ നിഖിലയോടൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് അവരോട് ചോദിക്കണമെന്നില്ല. ഞാനും മമ്മൂക്കയും പടം ചെയ്തപ്പോൾ ആരും മമ്മൂക്കയോട് നിഖില വിമലിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചില്ല,' നിഖില പറഞ്ഞു. 'പരസ്പര ബഹുമാനത്തോടെയാണ് എല്ലാവരും വർക്ക് ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങളോട് ആരെങ്കിലും മോശം എക്സ്പീരിയൻസായിരുന്നു എന്നൊരു മറുപടി പറഞ്ഞ് ഞാൻ എവിടെയും കണ്ടിട്ടില്ല. ദിവസത്തിൽ 15 ഇന്റർവ്യൂ കൊടുക്കുന്ന സമയത്ത് രാവിലെ മുതൽ രാത്രി വരെ ഒരേ ചോദ്യത്തിന് തന്നെ ഉത്തരം കൊടുക്കേണ്ടി വരുമ്പോൾ വല്ലാത്ത മടുപ്പുണ്ടാക്കും. എന്നു കരുതി കൊത്ത് സിനിമയുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റുകളോടൊപ്പമുള്ള എക്സ്പീരിയൻസ് ചോദിച്ചാൽ ഞാൻ പറയും. അത് എന്റെ ഉത്തരവാദിത്തവും കടമയുമാണ്,' നിഖില പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIKHILA, NIKHILA VIMAL, KOTH FILM, SINI MALAYAIL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.