SignIn
Kerala Kaumudi Online
Friday, 26 April 2024 7.05 AM IST

പ്ലാറ്റ്ഫോമിലേയ്ക്ക് കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച പഞ്ചായത്തംഗത്തിനും ദാരുണാന്ത്യം

railway-station

കൊല്ലം: ട്രെയിനിടിച്ച് ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. വിളക്കുടി പഞ്ചായത്തംഗം റഹീംകുട്ടി, കുന്നിക്കോട് സ്വദേശി സജീന എന്നിവരാണ് മരിച്ചത്. പ്ലാറ്റ്‌ഫോമിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സജീന അപകടത്തിൽപ്പെട്ടത്. സജീനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റഹീംകുട്ടിയെ ട്രെയിനിടിച്ചത്.

സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനകത്തുകൂടിയാണ് യുവതി പ്ലാറ്റ്ഫോമിൽ എത്താൻ ശ്രമിച്ചത്. അതിനിടെ മറ്റൊരു ട്രെയിൻ എത്തുകയായിരുന്നു. സജീന തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ റഹീംകുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAILWAY STATION, AUVANEESWARAM, PANCHAYATH MEMBER ABD WOMAN DIES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.