വിക്രം വേദ ഹിന്ദി പതിപ്പ് സെപ്തംബർ 30ന് റിലീസ് ചെയ്യും ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നൂറു രാജ്യങ്ങളിൽ റിലീസ് ചെയ്യും. വിക്രം വേദ വിജകരമായി തമിഴിൽ ഒരുക്കിയ പുഷ്കർ - ഗായത്രി ആണ് ഹിന്ദിയിലും ഒരുക്കുന്നത്. രാധിക ആപ്തെ, രോഹിത് സറഫ് , യോഗിത ബിഹാനി ,ഷരീഫ് ഹഫ് വി എന്നിവരാണ് മറ്റു താരങ്ങൾ.ടി. സിരീസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഫ്രൈഡേ ഫിലിം വർക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |