പാരീസ്: യുവന്റസിന്റെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയെ തട്ടിക്കൊണ്ടുപോയി 13 മില്യൺ യൂറോ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ താരത്തിന്റെ മൂത്ത സഹോദരൻ മത്യാസ് പോഗ്ബയേയും അദ്ദേഹത്തിന്റെ നാല് കൂട്ടാളികളേയും ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ പാരീസിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയതെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് മത്യാസും കൂട്ടാളികളും തന്നെ പണത്തിനായി ബ്ലാക്ക്മെയിൽ ചെയ്തെന്നും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് പോൾ പോഗ്ബ പൊലീസിൽ പരാതി നൽകിയത്. അതേസമയം പോൾ ഫ്രഞ്ച് ടീമിലെ സഹതാരമായ എംബാപ്പെയ്ക്കെതിരെ ദുർമന്ത്രവാദം ചെയ്തെന്ന് മത്യാസും ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |