ആലപ്പുഴ : സമുദ്രവും തീരവും സംരക്ഷിക്കാൻ തീരദേശ കർമ്മ സേന രൂപീകരിക്കണമെന്ന് എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സമുദ്രതീര ശുചീകരണത്തിൽ വിദ്യാർത്ഥികളോടൊപ്പം എം.പിയും പങ്കെടുത്തു. ജില്ലാ കളക്ടർ കൃഷ്ണതേജ, പുഷ്പഗിരി മെഡിക്കൽ കോളേജ് ചെയർമാൻ ഫാ. എബി പുഷ്പഗിരി, അത്ലറ്റിക്കോ ഡി ആലപ്പി പ്രസിഡന്റ് അഡ്വ.കുര്യൻ ജയിംസ്, സെക്രട്ടറി ദീപക്ക് ദിനേഷ്, കെ.നാസർ ,യൂജിൻ ജോർജ്ജ് ,ഡോ.രൂപേഷ് സുരേഷ് , പ്രജീഷ് ദേവസ്യ ,ബിനീഷ് തോമസ് ,ഹാഷിം ബഷീർ എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |