SignIn
Kerala Kaumudi Online
Saturday, 27 April 2024 12.20 AM IST

കേരള മർക്കന്റൈൽ ബാങ്കിന് പുതിയ വായ്പാപദ്ധതികൾ

കോഴിക്കോട്: കേരള മർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു. വ്യാപാർ മിത്ര, മംഗല്യ, മിത്ര ഗോൾഡ്, ഡ്രീം ഹോം, മഹിളാ ജ്യോതി എന്നിവയാണവയെന്ന് ചെയർമാൻ വി.കെ.വിനോദ് പത്രസമ്മേളനത്തിൽ പറഞ്ഞു. വ്യാപാരികൾക്ക് പുറമെ എല്ലാ വിഭാഗം ജനങ്ങൾക്കും ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്താം. ഇതിന്റെ ഭാഗമായാണ് ജനകീയ വായ്പാപദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തിൽ ബാങ്ക് വൈസ് ചെയർമാൻ ഡോ.എ.എം. ഷെരീഫ്, ഡയറക്ടർമാരായ എ.വി.എം. കബീർ, കെ.കെ. മൊയ്തീൻ കോയ, ഇ. സുകുമാരൻ, സി.ഇ.ഒ എ. ബാബുരാജ്, പി. മഹേഷ്, ശബ്നം മുഹമ്മദ്, കെ. ഉഷ എന്നിവരും പങ്കെടുത്തു.

പുതിയ വായ്പാപദ്ധതികൾ കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്‌തു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, കേരള ബാങ്ക് ഡയറക്ടർ ഇ. രമേഷ് ബാബു, കേരള അർബൻ ബാങ്ക് ഫെഡറേഷൻ ചെയർമാൻ ടി.പി. ദാസൻ, കേരള ബാങ്ക് റീജിയണൽ മാനേജർ സി. അബ്ദുൾ മുജീബ്, ഒ. രാജഗോപാൽ, കോർപ്പറേഷൻ സി.ഡി.എസ് ചെയർപേഴ്സൺ ജാസ്മിൻ ജസി, എം. ഗിരീഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BANKS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.