തിരുവനന്തപുരം : മാരക ലഹരി വസ്തുവായ എം.ഡി.എം.എയുമായി കാച്ചാണി അനീഷ് (32) പിടിയിൽ. മിഷൻ യോദ്ധായുടെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ ആഭ്യന്തര വിമാനത്തവള പരിസരത്ത് നിന്നാണ് ജില്ലയിലുടനീളം നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതിയായ അനീഷിനെ വലിയതുറ പൊലീസ് പിടികൂടിയത്. അരുവിക്കര സ്റ്റേഷനിൽ നിന്ന് കാപ്പ ചുമത്തി നാട് കടത്തിയ പ്രതിയാണ് അനീഷ്.ബൈക്കിൽ ലഹരി മരുന്നുമായി എത്തിയ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. 1.26 ഗ്രാം എം.ഡി.എം.എയും 24.30 ഗ്രാം ഗഞ്ചാവും ലഹരി വസ്തുക്കൾ കടത്താനുപയോഗിച്ച പ്രതിയുടെ ബുള്ളറ്റ് ബൈക്കും പിടിച്ചെടുത്തു. ശംഖുംമുഖം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഡി.കെ.പ്രിഥ്വി രാജിന്റെ നേതൃത്വത്തിൽ വലിയതുറ എസ്.എച്ച്.ഒ ടി.സതികുമാർ,എസ്.ഐമാരായ അഭിലാഷ്,അലീന സൈറസ്,എ.എസ്.ഐ മനോജ് കുമാർ, സി.പി.ഒമാരായ മനു,അനീഷ്,ഹരികുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |