തിരുവനന്തപുരം: തെരുവ് നായയ്ക്ക് നേരെ വീണ്ടും ആക്രമണം. വാൽ വാളുകൊണ്ടോ മറ്റൊ വെട്ടി മാറ്റിയ നിലയിലാണ് നായയെ കണ്ടെത്തിയത്. തിരുവനന്തപുരം പാച്ചല്ലൂരിലാണ് സംഭവം. തെരുവ് നായ്ക്കൾക്ക് നേരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുകയാണ്.
കഴിഞ്ഞ ദിവസം വഞ്ചിയൂരിൽ പത്തോളം നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. വിഷം കൊടുത്ത് കൊന്നതാണെന്നാണ് സൂചന. നായ്ക്കൾക്ക് ഒരാൾ ഭക്ഷണംകൊടുക്കുന്നിന്റെ സി സി ടി വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. രാത്രി പതിനൊന്നുമണിയോടെ കാറിലെത്തിയ ഒരാൾ ഭക്ഷണപ്പൊതി വച്ചുകൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം, സംസ്ഥാനത്ത് തെരുവ് നായയുടെ കടിയേൽക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ വൈകിട്ട് കോട്ടയം പാമ്പാടിയിൽ ഏഴ് പേരെയാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ നിഷ സുനിൽ എന്ന വീട്ടമ്മയുടെ ശരീരത്തിൽ മുപ്പത്തിയെട്ട് മുറിവുകളാണുണ്ടായത്. ഇതേ നായ തന്നെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പന്ത്രണ്ടുകാരിയെയും ആക്രമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |